സാമ്പത്തിക പ്രതിസന്ധി; മകന് വിഷം നല്‍കിയതിനുശേഷം മലയാളി വീട്ടമ്മ ആത്മഹത്യ ചെയ്തു

  • 20/04/2022

ചൈന്നൈ: സാമ്പത്തിക പ്രതിസന്ധി മൂലം ചെന്നൈയില്‍ മലയാളി വീട്ടമ്മ  മകന് വിഷം നല്‍കിയതിന് ശേഷം ആത്മഹത്യ ചെയ്തു. അമ്പത്തൂര്‍ രാമസ്വാമി സ്‌കൂള്‍ റോഡില്‍ ലത (38) യും മകന്‍ തവജും (14) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. കണ്ണൂര്‍ സ്വദേശികളാണ്. 

ഇന്നലെ രാവിലെ അമ്മ അബോധാവസ്ഥയിലാണെന്ന് തവജ് അയല്‍ക്കാരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അയല്‍ക്കാര്‍ വന്നുനോക്കിയപ്പോള്‍ ലതയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുനനു. ഇതിനിടയില്‍ തവജും അബോധാവസ്ഥയിലായി.  ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. നാലുവര്‍ഷം മുന്‍പ് ഭര്‍ത്താവ് ഭരദ്വാജുമായി പിരിഞ്ഞ ലത മകനുമൊന്നിച്ചായിരുന്നു താമസം. സംഭവത്തില്‍ അമ്പത്തൂര്‍ പോലീസ് കേസെടുത്തു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കില്‍പ്പോക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക പ്രയാസത്തെത്തുടര്‍ന്ന് ലത മകന് വിഷം നല്‍കി ജീവനൊടുക്കിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് അറിയിച്ചു. 

Related News