ഈദുൽ ഫിത്വർ; കുവൈത്തിലെ ബാങ്കുകളുടെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

  • 20/04/2022

കുവൈറ്റ് സിറ്റി : ഈദുൽ ഫിത്വറിനോടനുബന്ധിച്ചുള്ള കുവൈത്തിലെ ബാങ്കുകളുടെ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു.  2022 മെയ് 1 ഞായറാഴ്‌ച മുതൽ ബുധനാഴ്ചവരെ  ബാങ്കുകൾ അവധിയായിരിക്കുമെന്ന്  ഫെഡറേഷൻ ഓഫ് കുവൈറ്റ് ബാങ്കിലെ പബ്ലിക് റിലേഷൻസ് ഡയറക്ടർ ഷെയ്ഖ അൽ-ഇസ അറിയിച്ചു.

പ്രാദേശിക ബാങ്കുകൾ 2022 മെയ് 5 വ്യാഴാഴ്ച, പ്രധാന കേന്ദ്രത്തിലെ ബാങ്കിംഗ് ഹാൾ വഴിയും രാജ്യത്തെ ഗവർണറേറ്റുകളിൽ വ്യാപിച്ചുകിടക്കുന്ന ചില പ്രധാന ശാഖകൾ വഴിയും പൊതുജനങ്ങൾക്കായി പരിമിതമായ തോതിൽ സർവീസ് നടത്താൻ  ഷെഡ്യൂൾ ചെയ്തിരിക്കുന്നു. 2022 മെയ് 8 ഞായറാഴ്ച മുതൽ ബാങ്കുകൾ സാധാരണനിലയിൽ തുറന്ന് പ്രവർത്തിക്കും. കുവൈറ്റ് സെൻട്രൽ ബാങ്ക് പുറപ്പെടുവിച്ച സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഷെയ്ഖ അൽ-ഇസ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News