കാര്‍ അഭ്യാസ പ്രകടനം, വീഡിയോ വൈറൽ; നടപടിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 20/04/2022

കുവൈത്ത് സിറ്റി: സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന തരത്തിൽ വാഹനം ഓടിച്ച കേസ് എത്രയും വേ​ഗം ട്രാഫിക്ക് കോടതിയിലേക്ക് റഫർ ചെയ്യാൻ ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേ​ഗ്. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ വീഡിയോ ആണ് വിഷയത്തിൽ തെളിവായി മാറിയത്. തന്റെ നാല് ചക്ര വാഹനം രണ്ട് ചക്രത്തിന്റെ സഹായത്തോടെ മാത്രം ഓടിച്ച് അഭ്യാസ പ്രകടനം നടത്തുന്ന വീ‍ഡിയോ ആണ് പ്രചരിച്ചത്. 

ഈ വാഹനത്തിന് നമ്പർ പ്ലേറ്റും ഇല്ലായിരുന്നു. വീഡിയോ വൈറലായതോടെ ട്രാഫിക്ക് വിഭാ​ഗത്തിന്റെ പട്രോളിം​ഗ് വിഭാ​ഗത്തോട് വാഹനം ഓടിച്ചയാളെ അറസ്റ്റ് ചെയ്യാൻ നിർദേശം നൽകുകയായിരുന്നുവെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ പബ്ലിക് റിലേഷൻസ് ആൻഡ് ട്രാഫിക് ബോധവൽക്കരണ വിഭാഗത്തിലെ മേജർ അബ്‍ദുള്ള ബുഹാസ്സൻ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News