സബ്ഹാൻ-ഖുറൈൻ മാർക്കറ്റിലെ കാർ വിൽപ്പന, റെന്റൽ സ്ഥാപനങ്ങളിൽ കർശന പരിശോധന

  • 20/04/2022

കുവൈത്ത് സിറ്റി: സബ്ഹാൻ-ഖുറൈൻ മാർക്കറ്റിൽ പ്രവർത്തിക്കുന്ന കാർ റെന്റൽ, വാങ്ങൽ, വിൽപ്പന സ്ഥാപനങ്ങളിൽ കർശന പരിശോധനയുമായി അധികൃതർ. വാണിജ്യ മന്ത്രാലയത്തിലെ എമർജൻസി സംഘം ജനറൽ ട്രാഫിക്ക് വിഭാ​ഗത്തിലെ ഫോളോ അപ്പ് വിഭാ​ഗവുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. ചില കാർ ഓഫീസ് ഉടമകൾ നടത്തുന്ന വഞ്ചന, കൊള്ളയടിക്കൽ എന്നിവയിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായാണ് പരിശോധന നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. 

രാജ്യത്തുടനീളം മന്ത്രാലയം നടത്തുന്ന പരിശോധന ക്യാമ്പയിനിൽ എല്ലാ വാണിജ്യ പ്രവർത്തനങ്ങളും ഉൾപ്പെടുന്നുണ്ടെന്ന് വാണിജ്യ മന്ത്രാലയത്തിലെ എമർജൻസി സംഘത്തിന്റെ തലവൻ ഹമീദ് അൽ ദഫ്‍രി പറഞ്ഞു. പ്രത്യേകമായി ഒരു ​ഗവർണറേറ്റ് അല്ലെങ്കിൽ പ്രദേശം എന്ന് പരിമിതപ്പെടുത്താതെ എല്ലാ മേഖലകളിലേക്കും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. ഉപഭേക്താക്കളിൽ നിന്ന് നിരവധി പരാതികളാണ് ലഭിക്കുന്നത്. ചില കാർ റെന്റൽ സ്ഥാപനങ്ങൾ നടത്തുന്ന വഞ്ചന നിരീക്ഷണത്തിൽ വ്യക്തമായതോടെയാണ് പരിശോധന കർശനമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News