മുന്‍ മാധ്യമ പ്രവർത്തകന്‍ അന്തരിച്ചു.

  • 21/04/2022

കുവൈത്ത്‌ സിറ്റി : കുവൈത്തിലെ മുന്‍ മാധ്യമ പ്രവർത്തകന്‍ കൂടിയേടത്ത് രാമചന്ദ്രൻ (61) (റാംജി)  അന്തരിച്ചു.ഹൃദയാഘാതത്തെത്തുടർന്ന് നാട്ടില്‍ ചികിത്സയിലായിരുന്നു. കുവൈത്തിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം സ്ഥാപക ജനറൽ കണ്വീനർ ആയിരുന്ന അദ്ദേഹം. പത്തു വർഷം മുമ്പാണു നാട്ടിലേക്ക്‌ മടങ്ങിയത്‌. ഏഷ്യാനെറ്റ്‌, റിപ്പോർട്ടർ ടി. വി. എന്നീ മാധ്യമങ്ങളുടെ കുവൈത്ത്‌ പ്രതിനിധിയായും പ്രവർത്തിച്ച റാം കുവൈത്ത്‌ എയർ വെയ്സിൽ എഞ്ചിനീയർ ആയിരുന്നു.ഭാര്യ ഉഷ. മക്കൾ ദേവിക, വിനായക് . പ്രസന്ന ഏക സഹോദരിയാണ്.

Related News