ഇലക്ട്രോണിക് അപ്പോയിന്റ്മെന്‍റ്; സന്ദര്‍ശകര്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

  • 21/04/2022

കുവൈത്ത് സിറ്റി : രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചെങ്കിലും സര്‍ക്കാര്‍ ഓഫീസുകളിലും മന്ത്രാലയങ്ങളിലും സന്ദര്‍ശകര്‍ക്ക് ബാർകോഡ് വഴി ഇലക്ട്രോണിക് അപ്പോയിന്റ്മെന്‍റ് പിന്‍വലിക്കാത്തത് ഉപഭോക്താക്കള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.പ്രതിദിന കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്നാണ്‌ സര്‍ക്കാര്‍ ഓഫീസുകളില്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുവാന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഓഫീസുകള്‍ 100% ശേഷിയിലേക്ക് തിരികെയെത്തിയിട്ടും സർക്കാർ സ്ഥാപനങ്ങളില്‍ ഇ-അപ്പോയിൻമെന്റിന് നിർബന്ധം പിടിക്കുന്നതിനെ വ്യാപകമായ പരാതികളാണ് വിവിധ കോണുകളില്‍ നിന്ന്  ഉയര്‍ന്ന് വരുന്നത്. രാജ്യത്തെ കൊവിഡ് സാഹചര്യം വളരെ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തേക്ക് വരുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നടപടിക്രമങ്ങളും നിയന്ത്രണങ്ങളും ഏറെ ലളിതമാക്കിയിരുന്നു. 

Related News