ഗൾഫിനെ വളർച്ചയിലേക്ക് നയിക്കാൻ കുവൈത്ത്

  • 21/04/2022

കുവൈത്ത് സിറ്റി: കുവൈത്ത് ജിഡിപി യിൽ മികച്ച വളർച്ച നേടുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്. രാജ്യത്തിൻ്റെ യഥാർഥ ജിഡിപി 2021ൽ 1.3 ശതമാനത്തിൽ നിന്ന് 2022ൽ 8.2 ശതമാനമായും 2023ൽ 2.6 ശതമാനമായും വളരുമെന്നാണ് ഐ എം എഫ് പ്രതീക്ഷിക്കുന്നത്. 2022ൽ യുഎഇ യുടെ യഥാർത്ഥ ജിഡിപി 4.2 ശതമാനവും 2023ൽ 3.8 ശതമാനവും വളർച്ച നേടുമെന്ന് ഫണ്ട് പ്രതീക്ഷിക്കുന്നുണ്ട്. അതായത് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ കുവൈത്താണ് മികച്ച വളർച്ച കൈവരിക്കുകയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

സൗദി അറേബ്യയിലെ യഥാർത്ഥ ജിഡിപി 2022ൽ 7.6 ശതമാനവും 2023ൽ 3.6 ശതമാനവും വളർച്ച നേടും.  ഒമാൻ ഈ വർഷം 5.6 ശതമാനവും 2023ൽ 2.7 ശതമാനവും, ബഹ്റൈൻ 2022ൽ 3.3 ശതമാനവും അടുത്ത വർഷം 3 ശതമാനവും വളർച്ച കൈവരിക്കുമെന്ന് ഐഎംഎഫ് സൂചിപ്പിച്ചു. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ സാമ്പത്തിക വളർച്ചാ 0.6 ശതമാനം ഉയർന്ന് 2022ൽ 5.8 ശതമാനത്തിലെത്തുമെന്നും ഐ എം എഫ് റിപ്പോർട്ടിൽ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News