ഈദ് അവധി ദിനങ്ങൾ; കുവൈത്ത് വിമാനത്താവളം വഴി 2,800 വിമാന സർവീസുകൾ

  • 21/04/2022

കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾക്ക് വേണ്ടി പ്രത്യേക തയാറെടുപ്പുകൾ നടത്തി സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്ര സുഗമമാക്കുകയാണ് അഡ്മിനിസ്ട്രേഷൻ്റെ ലക്ഷ്യം.  10 ദിവസങ്ങൾ നീളുന്ന അവധിക്കാലത്ത് കുവൈത്ത് വിമാനത്താവളം വഴി 2, 800 വിമാനങ്ങൾ സർവ്വീസ് നടത്തുമെന്നാണ് കണക്ക്. എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായി 352,000 പേരാണ് വിമാനത്താവളം ഉപയോഗപ്പെടുത്തുക.

ഏപ്രിൽ 28 മുതൽ മെയ് ഏഴ് വരെ നീളുന്നതാണ് ഈദ് അവധി. ആകെ യാത്രക്കാരിൽ 60 ശതമാനവും കുവൈത്തിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് പോകുന്നവരാണ്. 1,400 വിമാന സർവീസുകളിലായി 208,000 പേരാണ് കുവൈത്തിൽ നിന്ന് പുറത്തേക്ക് പോകുന്നത്. അത്രയും തന്നെ വിമാന സർവീസുകളിലായി 144,000 പേരാണ് കുവൈത്തിലേക്ക് എത്തുക. ദുബൈ, ഇസ്താംബുൾ, ജിദ്ദ, കെയ്റോ, ദോഹ ഒക്കെ തന്നെയാണ് കൂടുതൽ യാത്രക്കാരുടെയും ഇഷ്ടലക്ഷ്യസ്ഥാനങ്ങൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News