'ഗോള്‍ഡ് പ്രോമിസ്'-മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനം.

  • 21/04/2022

Ø പ്രമോഷന്‍ കാലാവധി-2022 ഏപ്രില്‍ 21 മുതല്‍ മെയ് 03 വരെ.

Ø പാര്‍ട്ടിസിപ്പേറ്റിങ്ങ് ഔട്ട്‌ലെറ്റുകള്‍- എല്ലാ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഔട്ട്‌ലെറ്റുകളും. 

Ø പ്രധാന ആകര്‍ഷണം-സ്വര്‍ണ്ണാഭരണങ്ങളും, വജ്രാഭരണങ്ങളും വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഉറപ്പായും സ്വര്‍ണ്ണ നാണയങ്ങള്‍ ലഭിക്കും

ഓഫറുകള്‍ : - 
Ø 420 കുവൈത്ത് ദിനാര്‍ വിലയുള്ള വജ്രാഭരണങ്ങളും, അമൂല്ല്യ രത്‌നാഭരണങ്ങളും വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണ്ണ നാണയം സൗജന്യം. 

Ø 250 കുവൈത്ത് ദിനാര്‍ വിലയുള്ള വജ്രാഭരണങ്ങളും, അമൂല്ല്യ രത്‌നാഭരണങ്ങളും വാങ്ങുമ്പോള്‍ ½ ഗ്രാം സ്വര്‍ണ്ണ നാണയം സൗജന്യം

Ø 2022 മെയ് 03 വരെ 10% തുക മുന്‍കൂറായി നല്‍കി, സ്വര്‍ണ്ണവില വ്യതിയാനത്തില്‍ നിന്നും സംരക്ഷണം നേടാം.  

Ø ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളുമായി സ്‌പെഷ്യല്‍ ബയ് കൗണ്ടറുകള്‍

Ø ഉത്സവ സീസണിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത സ്വര്‍ണ്ണാഭരണങ്ങളുടെയും, വജ്രാഭരണങ്ങളുടെയും, അമൂല്ല്യ രത്‌നാഭരണങ്ങളുടെയും ഏറ്റവും പുതിയ ശേഖരവും അവതരിപ്പിച്ചിരിക്കുന്നു.

280ലധികം ഔട്ട്ലെറ്റുകളുടെ ശക്തമായ റീട്ടെയില്‍ ശൃംഖലയുള്ള ആഗോളതലത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ്, ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ്ണാഭരണങ്ങളും, വജ്രാഭരണങ്ങളും വാങ്ങുമ്പോള്‍ ഉറപ്പായും സ്വര്‍ണ്ണ നാണയങ്ങള്‍ നേടാന്‍ അവസരം നല്‍കുന്ന 'ഗോള്‍ഡ് പ്രോമിസ്' പ്രഖ്യാപിച്ചു. ഈ ഓഫര്‍ 2022 ഏപ്രില്‍ 21 മുതല്‍ മെയ് 03 വരെ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമായിരിക്കും. 

സ്വര്‍ണ്ണാഭരണങ്ങള്‍, വജ്രാഭരണങ്ങള്‍, അമൂല്ല്യ രത്നാഭരണങ്ങള്‍ എന്നിവയില്‍ ഏറ്റവും ആകര്‍ഷകമായതും സവിശേഷവുമായ ട്രെന്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ഫെസ്റ്റിവല്‍ ജ്വല്ലറി ശേഖരവും ഇതോടൊപ്പം മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് പുറത്തിറക്കിയിരിക്കുന്നു. വിവിധ ദേശങ്ങളിലെ എല്ലാ പ്രായത്തിലുമുളള ആഭരണ പ്രേമികളെ ആകര്‍ഷിക്കുന്ന സവിശേഷതകളേറെയുളളതും മികച്ച വിലയില്‍ ലഭിക്കുന്നതുമായ 'ഫെസ്റ്റീവ് ജ്വല്ലറി' ശേഖരം, സ്‌റ്റൈലിഷ് ഡിസൈനുകളുടെ ഒരു നിര തന്നെ അവതരിപ്പിക്കുന്നു. ഇറ-അണ്‍കട്ട് ഡയമണ്ട് ജ്വല്ലറി, പ്രെഷ്യ- ജെം ജ്വല്ലറി, ഡിവൈന്‍ - ഇന്ത്യന്‍ ഹെറിറ്റേജ് ജ്വല്ലറി, എത്നിക്‌സ് - ഹാന്‍ഡ്ക്രാഫ്റ്റ്ഡ് ഡിസൈനര്‍ ജ്വല്ലറി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, സ്വര്‍ണ്ണത്തില്‍ രൂപകല്‍പന ചെയ്ത കമനീയമായ ആഭരണങ്ങളുടെ ശ്രേണി ഉള്‍ക്കൊള്ളുന്ന 'ബെല്ല', 'എലഗന്‍സ്' ശേഖരങ്ങളില്‍ ട്രെന്‍ഡിയും അതുല്യവുമായ ഡിസൈനുകളും ബ്രാന്‍ഡ് പുറത്തിറക്കിയിട്ടുണ്ട്.

ഈ ഗോള്‍ഡ് പ്രോമിസ് ഓഫറിലൂടെ, 420 കുവൈത്ത് ദിനാര്‍ വിലയുള്ള വജ്രാഭരണങ്ങളും, അമൂല്ല്യ രത്‌നാഭരണങ്ങളും വാങ്ങുമ്പോള്‍ ഒരു ഗ്രാം സ്വര്‍ണ്ണ നാണയം സൗജന്യമായി നേടാനും, 250 കുവൈത്ത് ദിനാര്‍ വിലയുള്ള വജ്രാഭരണങ്ങളും, അമൂല്ല്യ രത്‌നാഭരണങ്ങളും വാങ്ങുമ്പോള്‍ 1/2 ഗ്രാം സ്വര്‍ണ്ണ നാണയം സൗജന്യമായി നേടാനും ഉപഭോക്താക്കള്‍ക്ക് സാധിക്കുന്നു. 

വരാനിരിക്കുന്ന ഉത്സവ സീസണിനെ മുന്‍നിര്‍ത്തി, പ്രത്യേക ഫെസ്റ്റിവല്‍ ഓഫറുകള്‍ക്കൊപ്പം സ്വര്‍ണ്ണം, വജ്രം, അമൂല്ല്യ രത്‌നാഭരണങ്ങള്‍ എന്നിവയില്‍ ഏറ്റവും നൂതനവും,  വ്യത്യസ്തവുമായ ആഭരണ ശേഖരങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് മികച്ച ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. 'Be Gold Smart' കാമ്പെയ്നിലൂടെ ഈ ഉത്സവ സീസണില്‍ ഉപഭോക്താക്കള്‍ക്കായി ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറും ലഭ്യമാക്കുന്നു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാനും, പര്‍ച്ചേസ് ചെയ്യുന്ന സ്വര്‍ണ്ണത്തിന്റെ 10 ശതമാനം തുക മാത്രം മുന്‍കൂറായി നല്‍കി സ്വര്‍ണ്ണ വില ബ്‌ളോക്ക് ചെയ്യാനുമുള്ള മികച്ച അവസരം നല്‍കുന്നു. എല്ലാവര്‍ക്കും അനുഗ്രഹീതവും, സുരക്ഷിതവുമായ ഒരു ആഘോഷകാലം നേരുന്നുവെന്നും ഷംലാല്‍ അഹമ്മദ് കൂട്ടിച്ചേര്‍ത്തു. എല്ലാ ഓഫറുകളും 2022 മെയ് 03 വരെയായിരിക്കും ലഭ്യമാവുക. 
 

Related News