ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ്: നിരക്ക് കൂട്ടണമെന്ന് കുവൈറ്റ് മാൻപവർ അതോറിറ്റി, പറ്റില്ലെന്ന് വാണിജ്യ മന്ത്രാലയം

  • 21/04/2022

കുവൈത്ത് സിറ്റി:  ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റിനുള്ള നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യമുമായി മാൻപവർ അതോറിറ്റി വാണിജ്യ മന്ത്രാലയത്തിന് കത്തയച്ചു. റിക്രൂട്ട്മെൻ്റ് ഏജൻസികൾക്ക് പ്രയോജനം ലഭിക്കുന്ന തരത്തിൽ 10 ശതമാനത്തിൻ്റെ വർധനയാണ് അതോറിറ്റി അഭ്യർത്ഥിച്ചത്. ടിക്കറ്റ് നിരക്ക് ഉൾപ്പെടെ ചെലവ് കൂടിയ സാഹചര്യത്തിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റിനുള്ള നിരക്ക്  890 ദിനാറിൽ നിന്ന് 980 ദിനാർ ആക്കി ഉയർത്തണമെന്ന് അതോറിറ്റി അയച്ച കത്തിൽ പറയുന്നു. എന്നാൽ, മാൻപവർ അതോറിറ്റിയുടെ ഈ ആവശ്യത്തെ വാണിജ്യ മന്ത്രാലയം തള്ളിയതായാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

റിക്രൂട്ട് ചെയ്ത രാജ്യത്ത് നിന്നുള്ള തൊഴിലാളിയുടെ യാത്രാ ടിക്കറ്റും പരിശോധനകൾക്കുള്ള ചെലവും ഉൾപ്പെടെ 890 ദിനാർ പരമാവധി നിരക്ക് ആണെന്ന്  മന്ത്രാലയം വ്യക്തമാക്കി. ഈ വ്യവസ്ഥയിൽ എന്തെങ്കിലും ലംഘനമുണ്ടാകുന്ന സാഹചര്യത്തിൽ കർശന നടപടികൾ സ്വീകരിക്കും. നിർദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കാനും മന്ത്രാലയം തീരുമാനിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News