2021 ലെ മികച്ച രാജ്യങ്ങളുടെ പട്ടിക; ജിസിസിയിൽ കുവൈത്ത് നാലാമത്

  • 21/04/2022

കുവൈത്ത് സിറ്റി: മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ആഗോള തലത്തിൽ കുവൈത്തിന് 123-ആം സ്ഥാനം. ജിസിസി രാജ്യങ്ങളിൽ കുവൈത്ത് നാലാം സ്ഥാനത്താണ്. 2021 ലെ മികച്ച രാജ്യങ്ങളുടെ പട്ടിക തയാറാക്കിയത് ഗ്ലോബൽ നെറ്റ്വർക്ക് ആയ ഡിപ്ലോമാറ്റിക്ക് കൊറിയർ ആണ് തയാറാക്കിയത്. പരിസ്ഥിതി സംരക്ഷണ മേഖലയിലെ ശ്രമങ്ങൾ, സാങ്കേതികവിദ്യയ്ക്കുള്ള പിന്തുണ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് രാജ്യങ്ങളെ തരംതിരിച്ചിട്ടുള്ളത്.

ഉപ സൂചകങ്ങളിൽ അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും സംഭാവന ചെയ്യുന്ന രാജ്യമെന്ന നിലയിൽ കുവൈത്ത് ലോകത്ത് 80-ാം സ്ഥാനത്താണ്. ശാസ്ത്ര സാങ്കേതിക വിദ്യയിൽ 128-ാം സ്ഥാനത്തും സംസ്കാരത്തിൽ 101-ാം സ്ഥാനത്തും ആഗോള വ്യവസ്ഥയിൽ 115-ാം സ്ഥാനത്തും കാലാവസ്ഥയിൽ 155-ാം സ്ഥാനത്തും സമൃദ്ധിയിലും സമത്വത്തിലും 153-ാം സ്ഥാനത്തും എത്താൻ കുവൈത്തിന് സാധിച്ചു. ആരോഗ്യത്തിലും ക്ഷേമത്തിലും 19-ാം സ്ഥാനത്താണ്. മികച്ച രാജ്യങ്ങളുടെ സൂചികയിൽ കുവൈത്ത് നേടുന്ന ഏറ്റവും മികച്ച റാങ്കാണ് ഇത്

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News