റമദാൻ മാസത്തിൽ വിവിധ നിയമ ലംഘനങ്ങൾക്ക് അറസ്റ്റിലായത് 2,100 പ്രവാസികൾ

  • 21/04/2022

കുവൈത്ത് സിറ്റി: റമദാൻ മാസം തുടങ്ങിയത് മുതൽ ഇന്നലെ വരെ വിവിധ നിയമ ലംഘനങ്ങൾക്ക് 2,100 പ്രവാസികൾ അറസ്റ്റിലായതായി അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസ് അഫയേഴ്സ്, സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ വിഭാഗങ്ങൾ ഭിക്ഷാടനം, ചൂതാട്ടം തുടങ്ങിയ വിവിധ നിയമലംഘനങ്ങൾക്കാണ് പ്രവാസികളെ അറസ്റ്റ് ചെയ്തത്. സിഐഡികളിൽ നിന്ന് ലഭിച്ചു വിവരങ്ങൾ പ്രകാരമാണ് ഇതിൽ കൂടുതൽ പേരും അറസ്റ്റിലായത്.

ഭിക്ഷാടകരെയും അവരുടെ കൂടെയുണ്ടായിരുന്ന കുട്ടികളെയും അഡ്മിനിസ്‌ട്രേറ്റീവ് ഡീപ്പോർട്ടേഷൻ വകുപ്പിലേക്ക് റഫർ ചെയ്തു. ഇനി രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകാത്തവരുടെ ലിസ്റ്റിലേക്ക് ഇവരുടെ പേര് ചേർത്തിട്ടുണ്ട്. പൊതു ധാർമ്മികത സംരക്ഷിക്കുന്നതിനായുള്ള വകുപ്പ്  ഏഴ് സ്ത്രീകളും ഒരു പുരുഷനും അടക്കം എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജിലീബ് അൽ ഷുവൈക്കിലെ അജ്ഞാത സ്ഥലത്തുനിന്നാണ് ഇവരെ പിടികൂടിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News