കുവൈത്തിൽ കൊവിഡ് മഹാമാരിക്ക് ശേഷം 11 ശതമാനം പേരിൽ വിട്ടുമാറാത്ത രോഗങ്ങൾ വന്നതായി പഠനം

  • 22/04/2022

കുവൈത്ത് സിറ്റി:  കൊവിഡ് മഹാമാരി രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തെ എങ്ങനെ മാറ്റിമറിച്ചു എന്നതിലേക്ക് വെളിച്ചം വീശുന്ന പഠനം പുറത്ത്. രാജ്യത്ത് സമ്പൂർണവും ഭാഗികവുമായ ലോക്ക് ഡൗൺ അവസാനിച്ചതിന് ശേഷം ജാബർ അൽ അഹമ്മദ് ഹോസ്പിറ്റലിലെ എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് യൂണിറ്റ് ആശുപത്രിയിലെ 400 ഓളം ഔട്ട്പേഷ്യന്റ്‌സിൽ ഒരു ചോദ്യാവലി തയാറാക്കി നൽകിയ പഠനത്തിലാണ് സുപ്രധാന വിവരങ്ങളുള്ളത്. ചോദ്യാവലിയോട് പ്രതികരിച്ച 54 ശതമാനം പേരും കൊവിഡ് മഹാമാരിയുടെ തുടക്കം മുതൽ ഇപ്പോൾ വരെയുള്ള അവരുടെ ആരോഗ്യം തൃപ്തികരമാണെന്ന് അറിയിച്ചു.  എന്നാൽ മഹാമാരിക്കാലം 50 ശതമാനം പേരുടെ ശരീരഭാരം ഉയർത്തിയിട്ടുണ്ട്. 59 ശതമാനം പേർക്ക് അവരുടെ പോഷകാഹാര ശീലങ്ങളിൽ മാറ്റം വന്നിട്ടുണ്ടെന്നും പ്രതികരിച്ചു.

24 ശതമാനം പേർ മഹാമാരി സമയത്ത് പഞ്ചസാരയും അന്നജവും കൂടുതലുള്ള ഭക്ഷണങ്ങൾ സ്ഥിരമായി കഴിച്ചിരുന്നു, 17.5 ശതമാനം പേർ കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ഇടയ്ക്കിടെ കഴിച്ചിരുന്നു.31.8 ശതമാനം പേർ മാത്രമേ പാൻഡെമിക് സമയത്ത് വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ നിരന്തരം കഴിക്കാൻ താത്പര്യം കാണിച്ചുള്ളൂ. കൂടാതെ അവരിൽ 23.8 ശതമാനം പേർ ആ കാലയളവിൽ സമ്മർദ്ദവും വിഷാദവും വർധിച്ചതായി സമ്മതിക്കുന്നുണ്ട്. കൊവിഡ് മഹാമാരിക്ക് ശേഷം 11 ശതമാനം പേരിൽ വിട്ടുമാറാത്ത രോഗങ്ങൾ വന്നതായും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News