റമദാൻ്റെ ആദ്യ 15 ദിവസങ്ങൾ; കുവൈത്തിൽ 6000 ത്തോളം ട്രാഫിക്ക് അപകടങ്ങൾ റിപ്പോർട്ട് ചെയ്തു

  • 22/04/2022

കുവൈത്ത് സിറ്റി: റമദാൻ മാസത്തിൻ്റെ ആദ്യ 15 ദിവസങ്ങളിൽ മാത്രം 5,959 വാഹാനാപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. ഏപ്രിൽ രണ്ട് മുതൽ 16 വരെയുള്ള കണക്കാണിത്. നോമ്പ് തുറക്കുന്നതിന് മുമ്പ് 3,034 അപകടങ്ങളും നോമ്പ് തുറന്നതിന് ശേഷം 2,925 അപകടങ്ങളുമാണ് ഉണ്ടായത്. നോമ്പ് തുറന്നതിന് ശേഷമാണ് ട്രാഫിക്ക് കൂടുതൽ സജീവമായത്.

ഈ സമയങ്ങളിൽ വാണിജ്യ സമുച്ചയങ്ങളിലും മാർക്കറ്റ് പ്രദേശങ്ങളിലേക്കുമെല്ലാം ആളുകൾ ഒഴുകിയെത്തി. പട്രോളിoഗ് സംഘത്തെ ഇതോടെ പലയിടങ്ങളിലും കൂടുതലായി വിന്യസിക്കേണ്ടി വന്നു.  വാഹനം ഓടിക്കുന്നവർ കൃത്യമായി പാലിക്കണമെന്ന് ക്യാപ്റ്റൻ അൽ ഫരെഹ് നിർദേശിച്ചു. 836 സെക്യൂരിട്ടി ക്യാമറകൾ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News