ഗാർഹിക തൊഴിലാളികൾ കുവൈറ്റ് വിടുന്നു; മേഖലയിൽ കടുത്ത പ്രതിസന്ധികൾ

  • 22/04/2022

കുവൈത്ത് സിറ്റി:  ഗാർഹിക തൊഴിലാളി വിഷയത്തിൽ കൊവിഡ് മഹാമാരിക്ക് ശേഷം കുവൈത്തി കുടുംബങ്ങളുടെ തലവേദന ഇരട്ടിയായി. താൽക്കാലിക ഗാർഹിക തൊഴിലാളികളിൽ  അസ്ഥിരത വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമ്പോൾ തൊഴിലാളികളിൽ ഭൂരിഭാഗവും നിയമലംഘകരും അവരുടെ സ്പോൺസർമാരുടെ വീടുകളിൽ നിന്ന് ഒളിച്ചോടിയവരുമായി മാറിയിരിക്കുകയാണ്.  ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് ചെലവ് 900 ദിനാർ ആക്കി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ചെലവ് 1200 ദിനാർ വരെ ഉയരുന്ന സാഹചര്യം കുവൈത്തികൾക്ക്  ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്.

ഗാർഹിക തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾക്ക് നിരവധി കാരണങ്ങളുണ്ടെന്നാണ് റിക്രൂട്ട്മെൻ്റ് ഓഫീസുകൾ ചൂണ്ടിക്കാട്ടുന്നത്. ഒളിച്ചോടിയ തൊഴിലാളികളെ പാർപ്പിക്കുന്ന സ്പോൺസർമാരെ ശിക്ഷിക്കുന്ന നിയമം നടപ്പാക്കുന്നത് കർശനമല്ലെന്നുള്ളതാണ് ആദ്യ കാരണം. ഒപ്പം ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് താമസിക്കുന്ന കുടുംബങ്ങൾക്ക് അസാധ്യമായ വ്യവസ്ഥകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതാണ് സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടാനും താൽക്കാലിക തൊഴിലാളികളുടെ സഹായം തേടാനും അവരെ നിർബന്ധിതരാക്കുന്നതും.  അയൽ രാജ്യങ്ങളിൽ പൗരന്മാർക്ക് അനുകൂലമായ ഗാർഹിക തൊഴിലാളി വ്യവസ്ഥകളാണുള്ളത്. ചില ഗൾഫ് രാജ്യങ്ങൾ വിമാനത്താവളം വഴി 3 മാസത്തേക്ക് എല്ലാവർക്കും പ്രവേശനം അനുവദിച്ചിരുന്നു. അവിടെ ഏത് രാജ്യക്കാരനും പ്രവേശിക്കാനും രാജ്യത്ത് ജോലി കണ്ടെത്തിയാൽ ഏത് സ്‌പോൺസർക്ക് കീഴിലും താമസം മാറ്റാനും സാധിക്കും. ഇതോടെ ചില ഗാർഹിക തൊഴിലാളികൾ  ഈ വിസ ഉപയോഗിച്ച് പോകാൻ ശ്രമിച്ചതായും റിക്രൂട്ട്മെൻ്റ് ഓഫീസുകൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News