ഹിജാബ് അനുവദിച്ചില്ല; ഉഡുപ്പിയില്‍ വിദ്യാര്‍ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു

  • 22/04/2022

കര്‍ണാടക: ഒരിടവേളക്ക് ശേഷം കര്‍ണാടകയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനെ ചൊല്ലി വീണ്ടും വിദ്യാര്‍ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു. പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷയാണ് വിദ്യാര്‍ഥിനികള്‍ ബഹിഷ്‌കരിച്ചത്. 

ഉഡുപ്പി പി.യു. കോളേജിലെ 6 വിദ്യാര്‍ഥിനികളാണ് പൊതുപരീക്ഷ ബഹിഷ്‌കരിച്ചത്. ആറുപേരില്‍ ഒരാള്‍ മാത്രമാണ് ഹാള്‍ ടിക്കറ്റ് വാങ്ങിയത്. ഹാള്‍ ടിക്കറ്റ് വാങ്ങിയ ആലിയ അസദി എന്ന വിദ്യാര്‍ത്ഥിനി ഹിജാബ് ധരിച്ചു പരീക്ഷ എഴുതാന്‍ എത്തിയെങ്കിലും അധികൃതര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നു തിരിച്ചുപോയി.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച ഹൈക്കോടതി ഉത്തരവ് എല്ലാവരും പാലിക്കണമെന്ന് വിദ്യാഭ്യാസവകുപ്പ് നേരത്തെ നിര്‍ദേശിച്ചിരുന്നു.

Related News