ജിഗ്നേഷ് മേവാനിയെ കാണാന്‍ വിസമ്മതിച്ച പൊലിസിനെതിരേ കുത്തിയിരിപ്പ് സമരം നടത്തി സി.പി.എം എം.എല്‍.എ

  • 22/04/2022

ഗുവാഹത്തി: പൊലിസ് കസ്‌ററഡിയിലുള്ള ജിഗ്‌നേഷ് മേവാനിയെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് പൊലിസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി സി.പി.എം എം.എല്‍.എ. അസം എം.എല്‍.എ മനോരഞ്ജന്‍ താലൂക്ദാറാണ് പ്രതിഷേധം നടത്തിയത്. അനുവാദം ലഭിക്കാതായതോടെ മനോരഞ്ജന് താലൂക്ദാറിന്റെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.ഇതേത്തുടര്‍ന്ന് ജിഗ്‌നേഷ് മേവാനിയെ കാണാന്‍ മനോരഞ്ജനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുവാദം നല്‍കുകി.

മനോരഞ്ജന്‍ താലൂക്ദാര്‍ ജിഗ്നേഷ് മേവാനിയെ കണ്ടെന്നും മേവാനിയെ നിയമവിരുദ്ധമായും രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരവുമാണ് അസം പൊലീസ് അറസ്റ്റ് ചെയ്തതെന്നും സി.പി.ഐ.എം അസമിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

'സി.പി.ഐ.എം സംസ്ഥാന നേതാക്കളും എം.എല്‍.എ മനോരഞ്ജന്‍ താലൂക്ദാറും സംസ്ഥാന നേതാക്കളായ സന്തോഷ് ഗുഹ്, അചിത് ദത്ത എന്നിവര്‍ മേവാനിയെ കാണാന്‍ കൊക്രജാര്‍ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ ജിഗ്‌നേഷിനെ കാണാന്‍ ഇവരെ പൊലീസ് അനുവദിച്ചിരുന്നില്ല.

ഇതില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം പ്രതിനിധി പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തി. ഒടുവില്‍ എം.എല്‍.എ മനോരഞ്ജന്‍ താലൂക്ദാറിനെ മേവാനിയെ കാണാന്‍ അനുവദിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരായി.



Related News