മൊബൈൽ ഫോൺ ഉപയോ​ഗത്തെ ചൊല്ലി തര്‍ക്കം; ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു

  • 22/04/2022

ബെംഗളൂരു: മൊബൈൽ ഫോൺ ഉപയോ​ഗത്തിന്‍റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ബെം​ഗളൂരു കാവേരിപുരയിലാണ് സംഭവം ഉണ്ടായത്. ടാക്സി ഡ്രൈവറായ അശോക് ആണ് ഭാര്യ വനജാക്ഷിയെ (31) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സ്വന്തം വീട്ടിൽ വെച്ചാണ് കൃത്യം നടത്തിയത്.  പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 

ഭാര്യയുടെ മൊബൈൽ ഫോൺ ഉപയോ​ഗവുമായി ബന്ധപ്പെട്ട് വഴക്കിട്ടിരുന്നു.ഞായറാഴ്ച രാത്രിയുണ്ടായ തർക്കത്തിനൊടുവിൽ വനജാക്ഷിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശേഷം പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. ബുധനാഴ്ച വനജാക്ഷിയുടെ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് സഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. 

15 വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്.  യുവതിക്ക് അവിഹിത ബന്ധമുണ്ടെന്ന് ഇയാൾ സംശയിക്കുകയും ചെയ്തിരുന്നു. ഭാര്യ മൊബൈലിൽ സംസാരിക്കുന്നത് കണ്ടതിനെ തുടർന്നാണ് മർദിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. അടുക്കളയിൽ നിന്ന് വിറകെടുത്ത് മർദിച്ചതിന് ശേഷമാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. വനജാക്ഷി വസ്ത്രനിർമ്മാണശാലയിലാണ് ജോലി ചെയ്തിരുന്നത്. 

Related News