കുവൈത്തിലെ പ്രവാസി ആരോഗ്യ പരിശോധന കേന്ദ്രങ്ങൾ നാളെയും 30നും പ്രവർത്തിക്കും

  • 22/04/2022

കുവൈത്ത് സിറ്റി: പ്രവാസി പരിശോധന കേന്ദ്രങ്ങൾ നാളെയും 30നും പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.  ഷുവൈക്ക്, സബ്ഹാൻ, ജഹ്റ, സബാഹ് അൽ സലീം എന്നിവിടങ്ങളിലുള്ള കേന്ദ്രങ്ങളാണ് തുറന്ന് പ്രവർത്തിക്കുക. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെയാണ് പ്രവർത്തന സമയം. ഈദ് അൽ ഫിത്തർ അവധിക്ക് മുമ്പായി ഇടപാടുകൾ തീർക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

 പ്രവാസി പരിശോധന കേന്ദ്രങ്ങളിൽ രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തനം ഊർജിതമാക്കാനാണ് മന്ത്രാലയത്തിൻ്റെ തീരുമാനം. പ്രവർത്തി ദിവസങ്ങളിൽ പരാമവധി പരിശോധനകൾ നടത്താനാണ് തീരുമാനം. രാവിലെത്തെ ഷിഫ്റ്റ്  എട്ട് മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ഒരു മണി വരെയാണ്. ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകുന്നേരം അഞ്ച് വരെയാണ് രണ്ടാമത്തെ ഷിഫ്റ്റ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News