റമദാനിലെ അനധികൃത സംഭാവന ശേഖരണം; നടപടിയുമായി കുവൈറ്റ് സാമൂഹ്യകാര്യ മന്ത്രാലയം

  • 22/04/2022

കുവൈത്ത് സിറ്റി: മോസ്ക്കിനുളളിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന  സംഭാവന ശേഖരണ ബോക്സ് പിടിച്ചെടുത്തതായി സാമൂഹ്യ കാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് നടക്കുന്ന സംഭാവന ശേഖരണത്തെ കുറിച്ച് കൃത്യമായി നിരീക്ഷക്കാനുള്ള സാമൂഹ്യകാര്യ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് ഫീൽഡ് സംഘങ്ങൾ പരിശോധന ശക്തമാക്കിയത്.  രാജ്യത്തെ ചാരിറ്റി നിയമങ്ങൾ ലംഘിച്ച് നടത്തുന്ന ഇത്തരം 
അനധികൃത സംഭാവന ശേഖരണം കടുത്ത ചട്ടലംഘനമായി കാണുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ വിഷയത്തിൽ മന്ത്രിസഭ പുറത്തിറക്കിയ 2021 ലെ 867-ആം നമ്പർ പ്രമേയം അനുസരിച്ച് ഉടൻ നടപടിയെടുക്കാൻ സാധിക്കും.

സംഭാവനകൾ പണമായി സ്വീകരിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. പള്ളികളിൽ ബാങ്ക് ട്രാൻസ്ഫർ വഴിയോ അല്ലെങ്കിൽ ഔദ്യോഗിക സേവനം ഉപയോഗിച്ചോ മാത്രമേ സംഭാവനകൾ ശേഖരിക്കാൻ അനുവാദമുള്ളൂ. സംഭാവനകൾ നൽകുമ്പോൾ ശ്രദ്ധ പുലർത്തണമെന്ന് പൗരന്മാർക്കും താമസക്കാർക്കും കെ നെറ്റ് നിർദേശം നൽകി. നേരിട്ട് അറിയുന്ന ഔദ്യോഗിക സംവിധാനത്തിലൂടെ മാത്രം ഇടപാടുകൾ നടത്താനാണ് നിർദേശിച്ചിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News