കഴിഞ്ഞ വർഷം 337.5 മില്യൺ ദിനാറിൻ്റെ ഉത്പന്നങ്ങൾ കുവൈത്ത് കയറ്റുമതി ചെയ്തു

  • 22/04/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം 337.5 മില്യൺ ദിനാർ വിലമതിക്കുന്ന ഉത്പന്നങ്ങൾ കുവൈത്ത് കയറ്റുമതി ചെയ്തതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 55. 2 ശതമാനം, അതായത് 186.5 മില്യൺ വിലമതിക്കുന്ന ഉത്പന്നങ്ങൾ അറബ് ഗൾഫ് സ്റ്റേറ്റുകളിലേക്കാണ് കയറ്റുമതി ചെയ്തത്. ബാക്കിയുള്ള 44.8 ശതമാനം, അതായത് 70.6 മില്യൺ ദിനാർ മൂല്യമുള്ള ഉത്പന്നങ്ങൾ  അറബ് രാജ്യങ്ങളിലേക്കും ബാക്കിയുള്ള രാജ്യങ്ങളിലേക്കുമാണ് കയറ്റുമതി ചെയ്തത്.

70.6 മില്യൺ ദിനാർ മൂല്യമുള്ളവ അറബ് രാജ്യങ്ങളിലേക്കും 79.3 മില്യൺ ദിനാർ ബാക്കിയുള്ള രാജ്യങ്ങളിലേക്കുമാണ് കയറ്റുമതി ചെയ്തത്.  നവംബറിലാണ് ഏറ്റവുമധികം ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തത്. 80 മില്യൺ ദിനാർ മൂല്യമുള്ള ഉത്പന്നങ്ങളാണ് ആ മാസം മാത്രം കയറ്റുമതി ചെയ്തത്. പിന്നാലെയുള്ള മാർച്ചും ഏപ്രിലുമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News