കഴിഞ്ഞ വർഷം കുവൈത്ത് ഉപേക്ഷിച്ചത് 75,000 ഗാർഹിക തൊഴിലാളികൾ; ഇന്ത്യക്കാർ മുന്നിൽ

  • 23/04/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം 75000 ഗാർഹിക തൊഴിലാളികൾ കുവൈത്ത് ഉപേക്ഷിച്ച് പോയതായി കണക്കുകൾ. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സാണ് കണക്കുകൾ പുറത്ത് വിട്ടത്. 2020 അവസാനം 668,600 ഗാർഹിക തൊഴിലാളികളാണ് കുവൈത്തിൽ ഉണ്ടായിരുന്നത്. 2021 ൽ ഇത് 593,640 ആയാണ് കുറഞ്ഞിട്ടുള്ളത്. 

കുവൈത്ത് ഉപേക്ഷിച്ച് പോയ ഗാർഹിക തൊഴിലാളികളിൽ 56.5 ശതമാനവും സ്ത്രീകളാണ്. 42,360 സ്ത്രീകളാണ് ജോലി വിട്ടു പോയത്. 32,600 പേർ പുരുഷന്മാരാണ്.  ഇന്ത്യൻ പൗരത്വവുമുള്ള ഗാർഹിക തൊഴിലാളികളാണ് ഏറ്റവും കൂടുതലായി കുവൈത്ത് വിട്ടു പോയത്. 2020ൽ ഇന്ത്യക്കാരുടെ എണ്ണം 319, 300 ആയിരുന്നും. കഴിഞ്ഞ വർഷം ഇത് 279, 590 ആയി കുറഞ്ഞു. പിന്നാലെയുള്ളത് ഫിലിപ്പിനോ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News