പൊതുമാപ്പ്: ഇന്ത്യയിലേക്കുള്ള ആദ്യ സംഘം പുറപ്പെട്ടു.

  • 21/05/2020

കുവൈറ്റ് സിറ്റി : പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരിലെ ആദ്യ സംഘം നാട്ടിലേക്ക് യാത്രയായി, 145 യാത്രക്കാരുമായി ഇന്ന് രാവിലെയാണ് ജസീറ എയർവേസ് വീമാനം നാട്ടിലേക്ക് പുറപ്പെട്ടത്. ആദ്യ സംഘത്തിൽ 145 സ്ത്രീകളാണ്. ആന്ധ്രപ്രദേശിലെ വിജയവാഡയിലേക്ക്​​ ഇവരെ കൊണ്ടുപോകുന്നത്.വെള്ളിയാഴ്​ച യു.പിയിലെ ലക്​നോവിലേക്കും വിമാനമുണ്ട്​. ഇന്ത്യയിൽ ക്വാറൻറയിന്​ സജ്ജീകരണങ്ങൾ ഒരുക്കാൻ വൈകിയതിനെത്തുടർന്നാണ് പൊതുമാപ്പ് ലഭിച്ചവരെ നാട്ടിലെത്തിക്കുന്നതിനുള്ള അനുമതി വൈകിയത്. പൊതുമാപ്പിന്​ രജിസ്​റ്റർ ചെയ്​ത മുഴുവൻ പേരെയും കുവൈത്ത്​ സൗജന്യമായാണ്​ നാട്ടിലെത്തിക്കുന്നത്​.ഇന്ത്യക്കാരായ 7152 പേരോളം വിവിധ പൊതുമാപ്പ് കേന്ദ്രങ്ങളിൽ നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്.

Related News