ഉന്നതവിദ്യാഭ്യാസത്തിനായി പാകിസ്ഥാനിലേക്ക് പോകരുത്; നിർദ്ദേശം പുറത്തിറക്കി യുജിസിയും എഐസിടിഇയും

  • 23/04/2022


ദില്ലി: ഇന്ത്യൻ വിദ്യാർത്ഥികളോട് പാകിസ്ഥാനിൽ ഉന്നതവിദ്യാഭ്യാസത്തിനായി പോകരുതന്നെ നിർദ്ദേശവുമായി യുജിസിയും എഐസിടിഇയും. വെള്ളിയാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഈ നിർദ്ദേശമുള്ളത്. ഇത്തരം വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ ജോലിക്കോ ഉപരിപഠനത്തിനോ അർഹതയുണ്ടാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു. അതേ സമയം ഇന്ത്യയിൽ പൗരത്വം അനുവദിച്ച കുടിയേറ്റക്കാർക്ക് ഇത് ബാധകമല്ല.

“ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി പാകിസ്ഥാനിലേക്ക് പോകരുതെന്ന് ബന്ധപ്പെട്ട എല്ലാവരോടും നിർദ്ദേശിക്കുന്നു. പാകിസ്ഥാനിലെ ഏതെങ്കിലും ഡിഗ്രി കോളേജിൽ/വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും / ഇന്ത്യയിലെ വിദേശ പൗരനും പാകിസ്ഥാനിൽ നേടിയ അത്തരം വിദ്യാഭ്യാസ യോഗ്യതകളുടെ (ഏതെങ്കിലും വിഷയത്തിൽ) ഇന്ത്യയിൽ ജോലിയോ ഉപരിപഠനമോ തേടുന്നതിന് യോഗ്യനല്ല. ” വെള്ളിയാഴ്ച പുറപ്പെടുവിച്ച പൊതു അറിയിപ്പിൽ വ്യക്തമാക്കുന്നു.

എന്നാൽ പാകിസ്ഥാനിൽ നിന്ന് ഉന്നത വിദ്യാഭ്യാസ ബിരുദം നേടിയവരും ഇന്ത്യ പൗരത്വം നൽകിയവരുമായ കുടിയേറ്റക്കാർക്കും അവരുടെ കുട്ടികൾക്കും ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് നിന്ന് സുരക്ഷാ ക്ലിയറൻസ് ലഭിച്ചതിന് ശേഷം ഇന്ത്യയിൽ ജോലി തേടാൻ അർഹതയുണ്ടെന്നും അറിയിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ചൈനയിൽ പഠിക്കുന്നതിനെതിരെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റെഗുലേറ്ററി അധികാരികൾ മുന്നറിയിപ്പ് നൽകിയതിന് ഒരു മാസത്തിനുള്ളിലാണ് ഏറ്റവും പുതിയ നിർദ്ദേശം പുറത്തു വന്നിരിക്കുന്നത്.

Related News