സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന കുവൈത്തികളുടെ എണ്ണം കൂട്ടാൻ പദ്ധതി

  • 23/04/2022

കുവൈത്ത് സിറ്റി:  സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നതിനായി പൗരന്മാരെ ആകർഷിക്കുന്നതിനും കമ്പനികളിലേക്കും വിവിധ മേഖലകളിലേക്കും നിയമനം ആഗ്രഹിക്കുന്നവരുടെ തൊഴിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സംവിധാനം വികസിപ്പിക്കാനുള്ള പരിശ്രമവുമായി അധികൃതർ. പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ഏകോപിപ്പിച്ച്  ഒരു പദ്ധതി നടപ്പിലാക്കാനാണ് സിവിൽ സർവീസ് ബ്യൂറോയുടെ തീരുമാനം. ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ മന്ത്രിസഭയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സ്വകാര്യ മേഖലയിലെ കുവൈത്തികളുടെ എണ്ണം അഞ്ച് ശതമാനത്തിലധികമായി ഉയർത്താൻ ശ്രമിക്കുകയാണ്. ഈ മേഖലയിലെ ഒരു മില്യൺ അധികം തൊഴിലാളികൾ ഉള്ളതിൽ ആകെ 72, 200 പൗരന്മാർ മാത്രമാണുള്ളത്.

ഇതോടെ സ്വകാര്യ മേഖലയിലെ ദേശീയ തൊഴിലാളികളുടെ എണ്ണം കൂട്ടാനാണ് ബന്ധപ്പെട്ട അതോറിറ്റികൾ ശ്രമിക്കുന്നത്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സമാനം തന്നെയാണ് സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്ന സർവ്വകലാശാല ബിരുദമുള്ളവരുടെയും സർട്ടിഫിക്കേറ്റ് ഉള്ളവരുടെയും ശമ്പളം. അതു കൊണ്ട് തന്നെ സ്വകാര്യ മേഖലയിലേക്ക് കടന്ന് വരാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ ഉടൻ പ്രഖ്യാപിക്കും. 2021 ൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന കുവൈത്തികളുടെ എണ്ണം കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News