600 മീറ്ററിന് ഇടയിൽ രണ്ടിടത്ത് തീപിടിത്തം; രക്ഷാപ്രവർത്തനവുമായി കുവൈറ്റ് അഗ്നിശമന സേന

  • 23/04/2022

കുവൈത്ത് സിറ്റി: ഹവല്ലി  പ്രദേശത്ത് രണ്ടിടങ്ങളിൽ തീപിടിത്തം. അറബ് സ്വദേശിയുടെ വീട്ടിലും  ആൾപ്പാർപില്ലാത്ത ഒരു വീട്ടിലുമാണ് തീപിടത്തമുണ്ടായത്. അഗ്നിശമന സേനയെത്തി തീ അണച്ചതായി ജനറൽ ഫയർ സർവീസ് പബ്ലിക്ക് റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. 

600 മീറ്ററിന് ഇടയിൽ രണ്ടിടത്ത് ഉണ്ടായ തീപിടിത്തത്തിൽ ഹവല്ലി , സാൽമിയ അഗ്നിശമന സേന വിഭാഗങ്ങളാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയത്.  മൂന്ന് നിലകളിലായുള്ള അറബ് സ്വദേശിയുടെ വീടിനാണ് തീപിടിച്ചത്. ഇവിടെയുള്ള താമസക്കാരെ ഒഴിപ്പിച്ചായിരുന്നു രക്ഷാപ്രവർത്തനം. രണ്ട് സംഭവങ്ങളിലും അന്വേഷണം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related News