ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ചെലവ് 890 ദിനാറിൽ കൂടരുതെന്ന് വാണിജ്യ മന്ത്രാലയം

  • 23/04/2022

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ചെലവ് 890 ദിനാറിൽ കൂടരുതെന്ന് നിർദേശവുമായി വാണിജ്യ മന്ത്രാലയം.  ഇത് സംബന്ധിച്ച് മാൻപവർ അതോറിറ്റിക്ക് വാണിജ്യ മന്ത്രാലയം കത്തയച്ചിട്ടുണ്ട്. യാത്രാ ടിക്കറ്റ്, തൊഴിലാളി പരിശോധന തുടങ്ങിയവ ഉൾപ്പെടെ ചെലവ് 890 ദിനാറിൽ കൂടരുതെന്നാണ് നിർദേശം. ഈ നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 

ഈ വിഷയത്തിലെ പരാതികൾ സ്വീകരിക്കുന്നതിനായി പ്രത്യേക ടീമിനും രൂപം നൽകി. അതേ സമയം, ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് കാർ വാടകയ്‌ക്ക് നൽകുന്ന ഓഫീസുകളിൽ അടുത്ത കാലത്ത് മന്ത്രാലയം പരിശോധന ക്യാമ്പയിനുകൾ ശക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിച്ച നിരവധി കാർ വാടകയ്‌ക്ക് നൽകുന്ന ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News