കുവൈത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കുന്നു; തീരുമാനം ഉടൻ

  • 24/04/2022

കുവൈത്ത് സിറ്റി: കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കുന്നതിനുള്ള ഒരു മന്ത്രിതല തീരുമാനം ഈ ആഴ്ച തന്നെ ഉണ്ടായേക്കുമെന്ന് ആരോഗ്യ വൃത്തങ്ങൾ സ്ഥിരീകരിച്ചു. രാജ്യത്തെ  കൊവിഡ് സാഹചര്യത്തിലുണ്ടായ മെച്ചപ്പെടൽ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ നീക്കുന്നത്. ഒപ്പം വാക്സിനേഷൻ നിരക്കും മികവോടെ മുന്നോട്ട് നീങ്ങുന്നത് ആശ്വാസമാണ്. രണ്ട്  ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 84 ശതമാനമായി.

ആദ്യത്തെ ഡോസ് ജനസംഖ്യയുടെ 87 ശതമാനത്തിനും ലഭിച്ചു. ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 1.2 മില്യണും കടന്ന് മുന്നോട്ട് നീങ്ങുകയാണ്. ഏറ്റവുമൊടുവിൽ വന്ന കൊവിഡ് തരംഗം ഇപ്പോൾ കെട്ടടങ്ങിയ അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. മാസ്ക്ക് നിർബന്ധമല്ലാതാക്കുക,  പി സി ആർ പരിശോധന ആവശ്യകത കുറക്ക്കുക തുടങ്ങിയ ഇളവുകളാണ് പ്രതീക്ഷിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News