സ്ത്രീയെ തടവിലിട്ടത് ഒമ്പത് വർഷത്തോളം; ശിക്ഷ വിധിച്ച് കുവൈറ്റ് അപ്പീൽ കോടതി

  • 24/04/2022

കുവൈത്ത് സിറ്റി: ഒരു സ്ത്രീയെ കുടുംബത്തിന്റെ വീടിന്റെ ബേസ്‌മെന്റിൽ ഒമ്പത് വർഷത്തോളം തടവിലാക്കിയ കേസിൽ ശിക്ഷ വിധിച്ച് അപ്പീൽ കോടതി. മൂന്ന് സഹോദരങ്ങൾക്ക് ഏഴ് വർഷത്തെ തടവും മറ്റൊരു പ്രതിയും  ഇരയുടെ മുൻ ഭർത്താവുമായിരുന്നയാൾക്ക് 10 വർഷം തടവുമാണ് വിധിച്ചത്.  പീഡനം, സ്വാതന്ത്ര്യം നൽകാതെയിരിക്കൽ, വ്യാജരേഖ ചമയ്ക്കൽ, തട്ടിക്കൊണ്ടുപോകൽ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 

അതേ സമയം മാറ്റൊരു കേസിൽ ഒരു നിരീശ്വരവാദിയെ രണ്ട് വർഷത്തെ കഠിന തടവിനും കോടതി ശിക്ഷിച്ചു. സോഷ്യൽ മീഡിയയിലൂടെ ദൈവത്തെയും ഇസ്ലാം മതത്തെയും അപകീർത്തിപ്പെടുത്തിയതാണ് കേസ്.ഇത്തരത്തിലുള്ള സ്വാതന്ത്ര്യം ഒരാൾക്കുമില്ലെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News