റെസിഡൻസി നിയമ ലംഘനം; കുവൈത്തിൽ 28 പേർ അറസ്റ്റിൽ

  • 24/04/2022

കുവൈത്ത് സിറ്റി: രാജ്യത്ത് റെസിഡൻസി നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ പരിശോധന ക്യാമ്പയിനുമായി അധികൃതർ.  ആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങൾ ചേർന്നാണ് പരിശോധന നടത്തിയത്. ക്യാമ്പയിനിൽ റമദാൻ മാസത്തിൽ ഭിക്ഷാടനം നടത്തിയ ഏഴ് പേർ അറസ്റ്റിലായി. റെസിഡൻസി ഡിറ്റക്ടീവുകൾ എല്ലാ ഗവർണറേറ്റുകളിലെയും വിവിധ പ്രദേശങ്ങൾ ഉൾപ്പെടുത്തി നടത്തിയ സുരക്ഷാ ക്യാമ്പയിനിൽ  റെസിഡൻസി നിയമം ലംഘിക്കുന്ന 21 പേരെയാണ് അറസ്റ്റ് ചെയ്തത്. അവരെ കറക്ഷണൽ സ്ഥാപനങ്ങളുടെ ജനറൽ അഡ്മിനിസ്ട്രേഷന്റെ നാടുകടത്തൽ വകുപ്പിലേക്ക് റഫർ ചെയ്തു.

മോസ്ക്കിൽ ഒരാൾ ഭിക്ഷാടനം നടത്തുന്നതായി നിരവധി പേർ അഹമ്മദി ഗവർണറേറ്റിലെ അൽ ദാർ പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിക്കുകയായിരുന്നു. ഒരു ചെറിയ പെൺകുട്ടിയോടൊപ്പമായിരുന്നു ഭിക്ഷാടനം. ഉടൻ സ്ഥലത്തെത്തിയ അധികൃതർ തുടർനടപടികൾ സ്വീകരിക്കുകയായിരുന്നു. കൂടാതെ, മൂന്ന് ഏഷ്യൻ പൗരത്വമുള്ളതും മൂന്ന് അറബ് പൗരത്വമുള്ളതുമായവരാണ് ഭിക്ഷാടനത്തിന് പിടിയിലായത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News