കുവൈത്തിൽ പൊടിക്കാറ്റ്; ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

  • 24/04/2022

കുവൈത്ത് സിറ്റി : രാജ്യത്ത് നിലവിൽ നിലനിൽക്കുന്ന പൊടിക്കാറ്റിലും മോശം കാലാവസ്ഥയിലും ജാഗ്രത പാലിക്കാൻ പൗരന്മാരോടും താമസക്കാരോടും ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ആവശ്യപ്പെട്ടു. പൊടിക്കാറ്റുമൂലം കുവൈത്തിലെ ചില റോഡുകളിൽ ദൃശ്യപരത കുറയാൻ കാരണമായതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും , സുരക്ഷയും ട്രാഫിക് സഹായവും നൽകുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി ഫോണായ "112" എന്ന് വിളിക്കാൻ മടിക്കേണ്ടതില്ലെന്ന് ഭരണകൂടം കുറിച്ചു. കടലിൽ പോകുന്നവർ ഏതെങ്കിലും അടിയന്തര സാഹചര്യം നേരിടുമ്പോൾ "1880888" എന്ന നമ്പറിൽ കോസ്റ്റ് ഗാർഡിന്റെ ജനറൽ ഡയറക്ടറേറ്റിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടണമെന്നും അഭ്യർത്ഥിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News