പോസ്റ്റൽ പാഴ്സൽ വഴിയെത്തിയ ലിക്വിഡ് നാർക്കോട്ടിക് കെമിക്കൽ പിടിച്ചെടുത്തു; കുവൈറ്റ് കസ്റ്റംസ്

  • 24/04/2022

കുവൈത്ത് സിറ്റി: പോസ്റ്റൽ പാഴ്സൽ വഴിയെത്തിയ ലിക്വിഡ് നാർക്കോട്ടിക് കെമിക്കൽ പിടിച്ചെടുത്തതായി കസ്റ്റംസ്  ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. വളരെ പ്രത്യേകത നിറഞ്ഞ ഓപ്പറേഷനിലൂടെയാണ് ഇവ പിടിച്ചെടുത്തത്. ഒരു യൂറോപ്യൻ രാജ്യത്ത് നിന്നാണ് പാഴ്സൽ കുവൈത്തിലെത്തിയത്. പിടിച്ചെടുത്ത ദ്രാവകം ഇലക്ട്രോണിക് ഷിഷയിൽ മയക്കുമരുന്നായി ഉപയോഗിക്കുന്നുണ്ടെന്നും ഇത് രാജ്യത്ത് നിരോധിച്ചിരിക്കുന്ന ഒരു തരം രാസവസ്തുവാണെന്നും കസ്റ്റംസ് ഉറവിടം വ്യക്തമാക്കി 

സംശയം തോന്നിയതിനാൽ കസ്റ്റംസ് അധികൃതർ പരിശോധന നടത്തുകയായിരുന്നു. മൂന്ന് പ്ലാസ്റ്റിക്ക് ബോട്ടിലുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇത് കൂടുതൽ പരിശോധന നടത്തിയപ്പോൾ ലിക്വിഡ് നാർക്കോട്ടിക് കെമിക്കൽ ആണെന്ന് വ്യക്തമാവുകയായിരുന്നു. സ്ലോവേനിയയിൽ നിന്ന് എത്തിയ പാഴ്സൽ സ്വീകരിക്കേണ്ടിയിരുന്ന ജോർദാനിയൻ പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related News