ഈദിയയ്‌ക്കായി പ്രത്യേകം എടിഎം മെഷീനുകൾ സജ്ജമാക്കി സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് (സിബികെ)

  • 24/04/2022

കുവൈറ്റ് സിറ്റി : ഈദിയയ്‌ക്കായി പ്രത്യേകം എടിഎം മെഷീനുകൾ സജ്ജമാക്കി സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് (സിബികെ), ഇതിനായി അവന്യൂസുകളിലും 360 മാളുകളിലും നിരവധി എടിഎം മെഷീനുകൾ സ്ഥാപിക്കുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് (സിബികെ) പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ മെയ് 4 വരെ മെഷീനുകൾ ലഭ്യമാകുമെന്ന് ബാങ്ക് ഞായറാഴ്ച പ്രസ്താവനയിൽ അറിയിച്ചു. ഈദിന് ആളുകൾക്ക് വിതരണം ചെയ്യുന്നതിനായി എല്ലാ മൂല്യങ്ങളിലുമുള്ള കുവൈറ്റ് ദിനാർ നോട്ടുകളും ഈ മെഷീനുകളിൽ ലഭിക്കുമെന്ന്  CBK അറിയിച്ചു 


ഷെയർഡ് ഓട്ടോമേറ്റഡ് ബാങ്കിംഗ് സർവീസസ് കമ്പനിയുമായും (കെനെറ്റ്)  സഹകരിച്ചാണ് ഈ സേവനം നൽകുന്നത്. കുവൈറ്റിലുടനീളം വ്യാപിച്ചുകിടക്കുന്ന ബാങ്ക് ശാഖകളിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി സെൻട്രൽ ബാങ്ക് നേരത്തെ തന്നെ പ്രാദേശിക ബാങ്കുകൾക്ക് മേൽപ്പറഞ്ഞ മൂല്യങ്ങളുടെ പുതിയ നോട്ടുകൾ നൽകിയിരുന്നതായും പ്രസ്താവനയിൽ പറയുന്നു. കുറഞ്ഞ മൂല്യത്തിലുള്ള  ബാങ്ക് നോട്ടുകൾ മറ്റ് എടിഎമ്മുകളിൽ സാധാരണയായി ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഈ സർവീസിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും സിബിക്കെ അറിയിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News