കുവൈത്തിലാദ്യമായി ആന്തരിക അൾട്രാസൗണ്ട് ഉപയോഗിച്ച് വയറിലെ അയോർട്ടിക് അനൂറിസം ചികിത്സ

  • 25/04/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ആദ്യമായി പുതിയ സാങ്കേതികവിദ്യയായ ആന്തരിക അൾട്രാസൗണ്ട് ഉപയോഗിച്ച് കത്തീറ്ററൈസേഷനിലൂടെ വയറിലെ അയോർട്ടിക് അനൂറിസം ചികിത്സിക്കുന്നതിനുള്ള ആദ്യ ഓപ്പറേഷൻ നടത്തുന്നതിൽ വിജയം നേടി കുവൈത്തി ഡോക്ടർ. ചില വൃക്കരോഗികളിൽ സങ്കീർണതകൾ ഉണ്ടാക്കുന്ന ഇൻട്രാവെനസ് ഡൈക്ക് പകരമായാണ് ഈ രീതിയിൽ പുത്തൻ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് വിജയകരമായി ഡോ. അബ്‍ദുള്ള അൽ ഫവാസ് ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. 

മുബാറക് ആശുപത്രിയിലെ കൺസൾട്ടന്റ് വാസ്ക്കുലാർ ആൻഡ് ജനറൽ സർജൻ ആണ് ഡോ. അബ്‍ദുള്ള അൽ ഫവാസ്. അയോർട്ടിക് അനൂറിസവും വയറിലെ രക്തസ്രാവവും അനുഭവിച്ചിരുന്ന 80 വയസുള്ള രോ​ഗിക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഈ രീതി അമേരിക്കയിൽ ഒന്നിലേറെ വട്ടം നടപ്പാക്കി വിജയിച്ചതാണെന്ന് ‍ഡ‍ോക്ടർ പറഞ്ഞു. പക്ഷേ, ആദ്യമായാണ് കുവൈത്തിൽ ഇത്തരമൊരു ശസ്ത്രക്രിയ പരീക്ഷിക്കപ്പെടുന്നത്. മുബാറക് ആശുപത്രിയിൽ രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ ആണ് നടത്തിയത്. രോ​ഗിയുടെ ആരോ​ഗ്യ നില ഓപ്പറേഷന് ശേഷം കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും അൽ ഫവാസ് അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News