കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ കുവൈറ്റ് അ​ഗ്നിശമന സേന കൈകാര്യം ചെയ്തത് 3,974 റിപ്പോർട്ടുകൾ

  • 25/04/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ അ​ഗ്നിശമന സേന 3,974 റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായി അർദിയ അ​ഗ്നിശമന സേന സെന്റർ തലവൻ ലഫ്റ്റനന്റ് കേണൽ അലി സാദിഖ് അറിയിച്ചു. ഇതിൽ തീപിടിത്തമുണ്ടായ സംഭവങ്ങളുടെ എണ്ണം 1230 ആണ്. 18 അ​ഗ്നി ശമന സേനാം​ഗങ്ങൾക്കാണ് പരിക്കേറ്റത്. ഇത്തരം അപകടങ്ങളിൽപ്പെട്ട് 63 പേർ മരണപ്പെട്ടപ്പോൾ 224 പേർക്കാണ് പരിക്കേറ്റത്. പുതിയ ജനറൽ ഫയർ ഫോഴ്‌സ് നിയമം പ്രതിരോധ മേഖലയിലെ അഗ്നിശമന സേനാംഗങ്ങൾക്ക് ജുഡീഷ്യൽ നിയന്ത്രണം അനുവദിച്ചിട്ടുള്ളതായി അദ്ദേഹം വ്യക്തമാക്കി. 

ഇത് അപകടങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അഗ്നിശമന സേനാംഗങ്ങൾ നേരിടുന്ന ഗുരുതരമായ ലംഘനങ്ങളിൽ ഗണ്യമായ കുറവുണ്ടാക്കി. അതേസമയം, റമദാൻ മാസത്തിൽ വീടുകളിലും റെസിഡൻഷ്യൽ കെട്ടിടങ്ങളിലും ഉണ്ടാകുന്ന തീപിടിത്തങ്ങളുടെ എണ്ണം വർധിച്ചതായും അദ്ദേഹം പറഞ്ഞു. ഒപ്പം വാഹനാപകടങ്ങളുടെ എണ്ണവും കൂ‌‌ടിയിട്ടുണ്ട്. പ്രധാനമായും നോമ്പ് തുറക്കുന്നതിന് അര മണിക്കൂറിന് മുമ്പും നോമ്പ് തുടങ്ങുന്നതിന് അര് മണിക്കൂർ മുമ്പുമാണ് അപകടങ്ങൾ വർധിക്കുന്നത്.

Related News