ദേശീയ ഐക്യം നിലനിര്‍ത്തണമെന്ന് ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്

  • 25/04/2022

കുവൈത്ത് സിറ്റി : ദേശീയ ഐക്യം നിലനിര്‍ത്തണമെന്നും രാജ്യത്തെ ഏത് വെല്ലുവിളികളെ നേരിടാന്‍ തയ്യാറാകണമെന്നും കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ആഹ്വാനം ചെയ്തു. റമദാൻ മാസത്തിന്റെ അവസാന പത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും ശക്തമായ ആയുധമാണ്  ഐക്യം.  ഏതൊരു പ്രതികൂല സാഹചര്യങ്ങളെയും ഐക്യത്തോടെ നേരിട്ടാല്‍ വിജയം സുനിശ്ചിതമാനെന്നും അദ്ദേഹം പറഞ്ഞു. 

വികസമെന്നത് ഒറ്റ ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ലെന്നും കൃത്യമായ പ്ലാനും വലിയ പരിശ്രമവും ക്ഷമയും ഐക്യദാർഢ്യവും ആവശ്യമാണെന്നും കിരീടാവകാശി വ്യക്തമാക്കി. രാജ്യത്തെ പാരമ്പര്യവും ഭരണഘടനയും മുറുകെപ്പിടിച്ചാണ് നമ്മള്‍ മുന്നോട്ടു പോകുന്നതെന്നും  ജനാധിപത്യ സമീപനമാണ് രാജ്യത്തെ വ്യത്യസ്തമാക്കുന്നതെന്നും ഷെയ്ഖ് മിഷാൽ പറഞ്ഞു. റമദാനിലെ ഈ അനുഗ്രഹീത രാത്രികളിൽ പരേതനായ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ ഓര്‍ക്കുന്നതായും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നതായും ഷെയ്ഖ് മിഷാൽ പറഞ്ഞു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News