മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് എടിഎം പൊളിച്ചെടുത്ത് കള്ളന്മാര്‍; വൈറലായി വീഡിയോ

  • 25/04/2022

മുംബൈ: കൂറ്റന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് എടിഎം കവര്‍ച്ച ചെയ്ത് കള്ളന്മാര്‍. മഹാരാഷ്ട്രയിലെ സംഗ്ലിയിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കൗണ്ടറിലെ എ.ടി.എം. മുഴുവനായി കടത്തിക്കൊണ്ടുപോയത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള എ.ടി.എം. മോഷണം പോലീസിനെയും അമ്പരപ്പിച്ചിട്ടുണ്ട്. 

എടിഎം കൗണ്ടറിന്റെ വാതില്‍ ഒരാള്‍ തുറക്കുന്നതാണ് ആദ്യം ദൃശ്യങ്ങളിലുള്ളത്. തുടര്‍ന്ന് മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റ് ഉപയോഗിച്ച് വാതില്‍ തകര്‍ക്കുന്നതും കാണാം. ഇതിന് ശേഷം എടിഎം മുഴുവനായും മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റില്‍ കോരിയെടുത്ത് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. 

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള എ.ടി.എം. മോഷണം പോലീസിനെയും അമ്പരപ്പിച്ചിട്ടുണ്ട്. കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും വൈറലായി. നിരവധി പേരാണ് ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.

Related News