ഇന്ത്യയിൽ 'ഇഫ്താർ നോമ്പുതുറ' പദ്ധതിയുമായി കുവൈത്ത്

  • 25/04/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ജനറൽ സെക്രട്ടേറിയറ്റ് ഓഫ് എൻഡോവ്‌മെന്റിന്റെ മേൽനോട്ടത്തിൽ കുവൈത്തിലെ മനുഷ്യ സ്നേഹികളുടെ ഉദാരമായ സംഭാവനകളോടെ 'ഇഫ്താർ  നോമ്പുതുറ' പദ്ധതി ആരംഭിച്ചതായി ഇന്ത്യയിലെ കുവൈത്ത് എംബസി അറിയിച്ചു. ' കുവൈത്ത് നിങ്ങൾക്കൊപ്പമുണ്ട്' എന്ന ക്യാമ്പയിന്റെ ഭാ​ഗമായി വിവിധ സംസ്ഥാനങ്ങളിലെ ഇന്ത്യൻ ചാരിറ്റി സംഘടനകളുമായി ചേർന്നാണ് പദ്ധതിയെന്ന് എംബസി വ്യക്തമാക്കി. പദ്ധതിയുടെ ഭാ​ഗമായി 2,200ൽ അധികം ഫുഡ് ബാസ്ക്കറ്റുകളാണ് വിതരണം ചെയ്തത്. 

ഏറ്റവും ആവശ്യം ഉള്ളവർക്ക് സഹായം എത്തിക്കുന്നതിന് വേണ്ടിയുള്ള കുവൈത്ത് ജനങ്ങളുടെയും അതോറിറ്റികളുടെയും ജനറൽ സെക്രട്ടേറിയറ്റ് ഓഫ് എൻഡോവ്‌മെന്റിന്റെയും പ്രവർത്തനങ്ങൾക്ക് സ്ഥാനപതി ജാസ്സം അൽ നെജം നന്ദി പറഞ്ഞു. മുൻ വർഷങ്ങളേക്കാൾ ബൃഹത്തായ രീതിയിലാണ് ഇത്തവണ ഇന്ത്യയിൽ ഇഫ്താർ പ്രോജക്ട് നടപ്പാക്കുന്നതെന്നും 42 ടൺ ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് മഹാമാരി ഇരുട്ടിലേക്ക് തള്ളിവിട്ട കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പോലും ഈ പ്രോജക്ട് നിർത്തിയിരുന്നില്ലെന്നും അൽ നെജം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News