അജ്ഞാത ഹെപ്പറ്റൈറ്റിസ്: ജാ​ഗ്രത കൂട്ടി കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 25/04/2022

കുവൈത്ത് സിറ്റി: ‌അജ്ഞാത ഉറവിടത്തിൽ നിന്നുള്ള അക്യൂട്ട് ഹെപ്പറ്റൈറ്റിസ് വൈറസ് ഇതുവരെ രാജ്യത്ത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചു. എന്നാൽ, ആരോ​ഗ്യ മന്ത്രാലയം കൂടുതൽ ശ്രദ്ധ നൽകാൻ അതിന്റെ എല്ലാ വിഭാ​ഗങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.  അക്യൂട്ട് ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ച ഏതെങ്കിലും കേസുകളുടെ സാന്നിധ്യം കണ്ടെത്തിയാൽ എത്രയും വേ​ഗം റിപ്പോർട്ട് ചെയ്യണമെന്നാണ് ആരോ​ഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുള്ളത്. 

എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും പ്രതിരോധ ആരോഗ്യ കേന്ദ്രങ്ങളിലും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുകെയിലും വടക്കൻ അയർലൻഡിലും അജ്ഞാതമായ അക്യൂട്ട് ഹെപ്പറ്റൈറ്റിസ് കേസുകൾ പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ച് വിവരങ്ങൾ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ ആരോ​ഗ്യ മന്ത്രാലയത്തിലെ നാഷണൽ സെന്റർ ഫോർ ദി ആപ്ലിക്കേഷൻ ഓഫ് ഇന്റർനാഷണൽ ഹെൽത്ത് റെഗുലേഷന്റെ മേധാവി ഡോ. സോൻഡോസ് അൽ ഖബന്ധി പ്രൈമറി ഹെൽത്ത് കെയർ സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഡോ. ദിന അൽ ദുബൈബിന് മുന്നറിയിപ്പ് എന്ന നിലയിൽ കത്തയക്കുകയായിരുന്നു. ഈ വിഷയത്തിൽ ജാ​ഗ്രത പുലർത്തണമെന്ന് ആരോഗ്യ മേഖലകളിലെ പ്രാഥമിക ശുശ്രൂഷാ യൂണിറ്റുകളുടെ മേധാവിമാർക്ക് നിർദേശം നൽകണമെന്ന് കത്തിൽ വ്യക്തമാക്കുന്നത്.

യുകെയിലെ കുട്ടികളില്‍ അജ്ഞാത കാരണങ്ങളാല്‍ ഹെപ്പറ്റൈറ്റിസ് വ്യാപകമാകുന്നത് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിരിന്നു  . ഡസന്‍ കണക്കിന് കുട്ടികളിലാണ് ഹെപ്പറ്റൈറ്റിസ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തത്. അവരില്‍ ചിലര്‍ക്ക് കരള്‍ മാറ്റിവയ്ക്കല്‍ പോലും ആവശ്യമായി വന്നു.

സ്‌കോട്ട്ലന്‍ഡില്‍ ഗുരുതരമായ 10 ഹെപ്പറ്റൈറ്റിസ് കേസുകളാണ് ഏപ്രില്‍ അഞ്ചിന് ബ്രിട്ടന്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് ദിവസത്തിന് ശേഷം 74 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് കരുതുന്നത്. ആറ് കുട്ടികള്‍ക്ക് കരള്‍ മാറ്റിവയ്ക്കല്‍ നടത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

കോവിഡ്-19 ആയി ബന്ധപ്പെട്ടതാണോ ഇതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. നിരവധി കുട്ടികളില്‍ കൊറോണാ വൈറസുകളും മറ്റ് സാധാരണ വൈറസുകളും കണ്ടെത്തിയിട്ടുണ്ടെന്ന് സംഘടന പറഞ്ഞു. എന്നിരുന്നാലും ഹെപ്പറ്റൈറ്റിസ് അണുബാധയില്‍ ഇവയുടെ പങ്ക് ഇനിയും വ്യക്തമായിട്ടില്ല .

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News