കുവൈത്തിലെ സ്വർണ വിപണിയിലേക്ക് കൂടുതൽ കമ്പനികൾ എത്തുന്നു; കണക്കുകൾ പുറത്ത്

  • 25/04/2022

കുവൈത്ത് സിറ്റി: വിലയേറിയ ലോഹങ്ങളുടെയും രത്നക്കല്ലുകളുടെയും വിൽപ്പനയുടെയും വ്യാപാരത്തിന്റെയും പ്രവർത്തനം കഴിഞ്ഞ കാലയളവിൽ വർധിച്ചതായി കണക്കുകൾ. വ്യാപാര വ്യവസായ മന്ത്രാലയത്തിലെ പ്രഷ്യസ് മെറ്റൽസ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. സ്വർണം ഉൾപ്പെടെ വിലയേറിയ ലോഹങ്ങൾ  ഇറക്കുമതി ചെയ്യുന്നതിനായി 2022ലെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം ഏകദേശം 36 പുതിയ സ്വർണ്ണ കമ്പനികൾ വിപണിയിൽ എത്തിയതായാണ് കണക്കുകൾ പറയുന്നത്. എല്ലാത്തരം വിലയേറിയ ലോഹങ്ങളുടെയും വസ്തുക്കളുടെയും നിർമ്മാണത്തിലും രൂപീകരണത്തിലും വൈദഗ്ധ്യമുള്ള ആറ് പുതിയ പ്രാദേശിക വർക്ക്ഷോപ്പുളും കുവൈത്തിൽ ഇതേ കാലയളവിൽ തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News