കുവൈറ്റ് സിറ്റി : പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരിലെ ആദ്യ സംഘം നാട്ടിലേക്ക് യാത്രയായി, 145 യാത്രക്കാരുമായി ഇന്ന് രാവിലെയാണ് ജസീറ എയർവേസ് വീമാനം നാട്ടിലേക്ക് പുറപ്പെട്ടത്. ആദ്യ സംഘത്തിൽ 145 സ്ത്രീകളാണ്. ആന്ധ്രപ്രദേശിലെ വിജയവാഡയിലേക്ക് ഇവരെ കൊണ്ടുപോകുന്നത്.വെള്ളിയാഴ്ച യു.പിയിലെ ലക്നോവിലേക്കും വിമാനമുണ്ട്. ഇന്ത്യയിൽ ക്വാറൻറയിന് സജ്ജീകരണങ്ങൾ ഒരുക്കാൻ വൈകിയതിനെത്തുടർന്നാണ് പൊതുമാപ്പ് ലഭിച്ചവരെ നാട്ടിലെത്തിക്കുന്നതിനുള്ള അനുമതി വൈകിയത്. പൊതുമാപ്പിന് രജിസ്റ്റർ ചെയ്ത മുഴുവൻ പേരെയും കുവൈത്ത് സൗജന്യമായാണ് നാട്ടിലെത്തിക്കുന്നത്.ഇന്ത്യക്കാരായ 7152 പേരോളം വിവിധ പൊതുമാപ്പ് കേന്ദ്രങ്ങളിൽ നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?