അഹമ്മദിയിൽ 37 കാറുകൾ നീക്കം ചെയ്തു

  • 26/04/2022

കുവൈത്ത് സിറ്റി: ദേശീയ പാതകളിൽ അഹമ്മദി മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ജനറൽ ക്ലീൻലിനസ് ആൻഡ് റോഡ് വർക്ക്സ് വിഭാ​ഗം കർശന ഫീൽഡ് ടൂറുകൾ നടത്തിയതായി കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. ​ഗവർണറേറ്റിലെ പൊതു ശുചിത്വം ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു പരിശോധന. ദിവസനേയുള്ള ക്യാമ്പയിന്റെ ഭാ​ഗമായി കാഴ്ചയ്ക്ക് തടസമുണ്ടാക്കുന്ന തരത്തിലുണ്ടായിരുന്ന എല്ലാം നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു.

നിയമലംഘനം തടയുക, അവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പരിശോധനകൾ നടത്തുന്നതെന്ന് അഹമ്മദി ​ഗവർണറേറ്റിലെ പബ്ലിക്ക് ഹൈജീൻ ആൻഡ് റോഡ് വർക്ക്സ് വിഭാ​ഗം ഡയറക്ടർ ഫൈസൽ അൽ ഒട്ടൈബി പറഞ്ഞു. സുപ്പർവൈസറി സംഘം നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന 37 കാറുകളാണ് നീക്കം ചെയ്തത്. ഇവ മുനസിപ്പാലിറ്റിയുടെ കാർ റിസർവേഷൻ സൈറ്റിലേക്കാണ് മാറ്റിയത്. ദേശീയ പാതകളിലെ മറ്റ് മാലിന്യങ്ങളും നീക്കം ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News