കുവൈത്ത് കാൻസർ കൺട്രോൾ സെന്ററിലെ റേഡിയേഷൻ ഉപകരണങ്ങൾ തകരാറിലായി

  • 26/04/2022

കുവൈത്ത് സിറ്റി: കുവൈത്ത് കാൻസർ കൺട്രോൾ സെന്ററിലെ റേഡിയോ ആക്ടീവ് ഉപകരണങ്ങളുടെ തകരാറിനെതിരെ കാൻസർ രോഗികളുടെ വ്യാപക പരാതി. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ഈ വിഷയത്തിൽ പരാതികൾ വന്നു തുടങ്ങിയത്. ചികിത്സയ്ക്കായി ആശുപത്രിയിൽ പോയപ്പോൾ ഉപകരണം തകരാറിലായതിനാൽ ആദ്യം ആശ്ചര്യപ്പെട്ടു പോയെന്ന് ചില പരാതിക്കാർ പ്രതികരിച്ചു. 

അടുത്ത ദിവസം വീണ്ടും ചെന്നപ്പോഴും ഉപകരണം തകരാറിലായ നിലയിലായിരുന്നു. ഈ പ്രശ്നം ഇപ്പോഴും തുട‌രുകയാണെന്നും പരാതിക്കാർ പറഞ്ഞു. രോ​ഗികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിന് വേണ്ടിയും അവരുടെ ജീവന് അപകടം സംഭവിക്കാതിരിക്കാനും എത്രയും വേ​ഗം റേഡിയോ ആക്ടീവ് ഉപകരണങ്ങളുടെ തകരാർ പരിഹരിക്കണമെന്നാണ് ആവശ്യം ഉയർന്നിട്ടുള്ളത്.

Related News