ഫർവാനിയയിൽ ഉപേക്ഷിച്ച 330 കാറുകൾ മുനിസിപ്പാലിറ്റി നീക്കം ചെയ്തു.

  • 26/04/2022

കുവൈത്ത് സിറ്റി: പൊതു ശുചിത്വവും റോഡുകളിലെ നിയമങ്ങൾ പാലിക്കാത്തവർക്കുമെതിരെ നിയമ നടപടികൾ തുടർന്ന് ഫർവാനിയ മുനസിപ്പാലിറ്റിയിലെ പബ്ലിക്ക് ഹൈജീൻ ആൻഡ് റോഡ് വർക്ക്സ് വിഭാ​ഗം. നിയമലംഘനങ്ങൾ നിരീക്ഷിക്കുകയും എല്ലാ നിയമ നടപടികളും സ്വീകരിക്കുകയും ചെയ്യുക എന്നതാണ് പരിശോധനയിൽ ലക്ഷ്യമിടുന്നതെന്ന്  പബ്ലിക്ക് ഹൈജീൻ ആൻഡ് റോഡ് വർക്ക്സ് വിഭാ​ഗം ഡയറക്ടർ സാദ് അൽ ഖുരൈനജ് പറഞ്ഞു. 

നിയമ നടപടികളും സ്വീകരിക്കുന്നതിനൊപ്പം തെരുവുകൾ വൃത്തിയാക്കി ഗവർണറേറ്റിന്റെ എല്ലാ മേഖലകളിലും ശുചിത്വ നിലവാരം ഉയർത്താൻ സൂപ്പർവൈസറി ടീം വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ മുനിസിപ്പാലിറ്റി ഉപേക്ഷിക്കപ്പെട്ട നിലയിലുണ്ടായിരുന്ന 330 കാറുകളും  ഭാരമേറിയ ഉപകരണങ്ങളും തുറന്ന സ്ഥലങ്ങളിൽ നിന്നും സ്കൂൾ പാർക്കിംഗ് സ്ഥലങ്ങളിൽ നിന്നും മാറ്റിയിട്ടുണ്ട്. അന്തലൂസ് , ജലീബ് അൽ ഷുവൈക്ക്, ഖൈത്താൻ, ഫർവാനിയ, ഇഷ്ബിലിയ, അൽ റിഖ എന്നീ പ്രദേശങ്ങളിൽ എല്ലാം പരിശോധന തുടരുകയാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News