ഇന്ത്യന്‍ മീഡിയ ഫോറം ലോഗോ സ്ഥാനപതി സിബി ജോര്‍ജ് പ്രകാശനം ചെയ്തു

  • 26/04/2022

കുവൈത്ത് സിറ്റി: ഇന്ത്യന്‍ മീഡിയ ഫോറം കുവൈറ്റിന്റെ (ഐ.എം.എഫ്-കെ) ലോഗോ പ്രകാശനം ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് നിര്‍വഹിച്ചു. ഭാഷാ-സംസ്ഥാനങ്ങളുടെ വ്യത്യാസമില്ലാതെ എല്ലാ ഇന്ത്യക്കാരും തങ്ങളുടെ കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവയ്ക്കാന്‍ ഐ.എം.എഫ്-കെ ഒരു പൊതുവേദി നല്ലതാണന്ന് ലോഗോ പ്രകാശനം ചെയ്തുകൊണ്ട് സ്ഥാനപതി സിബി ജോര്‍ജ് പറഞ്ഞു. എംബസിയില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലായിരുന്നു ലോഗോ പ്രകാശനം. 

ഐ.എം.എഫ്-കെ പ്രസിഡണ്ട് ചയ്താലി  ബാനര്‍ജി റോയ് ജനറല്‍ സെക്രട്ടറി സുനോജ് നമ്പ്യാര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പോള്‍ ഫ്രാന്‍സിസ്, അഭിലാഷാ ഗോഡിശാല, അനില്‍ പി അലക്സ്,റെജി ഭാസ്‌കര്‍,സുജിത് സുരേശന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇന്ത്യയിലെ വിവിധ  സംസ്ഥാനങ്ങളില്‍ നിന്നുള്ള മീഡിയ രംഗത്തുള്ളവരുടെ  കൂട്ടായ്മയാണ് ഇന്ത്യന്‍ മീഡിയാ ഫോറം.

കഴിഞ്ഞ മാസമാണ് ഐ.എം.എഫ്-കെ രൂപീകരിച്ചത്. ചൈതാലി ബാനര്‍ജി റോയിയെ പ്രസിഡന്റായും സുനോജ് നമ്പ്യാരെ ജനറല്‍ സെക്രട്ടറിയായും എക്സിക്യൂട്ടീവ് അംഗങ്ങളായി പോള്‍ ഫ്രാന്‍സിസ്, അഭിലാഷ ഗോഡിശാല, അനില്‍ പി അലക്സ്, റെജി ഭാസ്‌കര്‍, സുജിത്ത് സുരേശന്‍ എന്നിവരാണ് ഭാരവാഹികള്‍.

Related News