കുവൈത്തിലെ സൂഖ് സാൽമിയയിൽ യുവതിയെ മർദിക്കുന്ന വീഡിയോ വൈറൽ; നട‌പടിഎടുക്കുമെന്ന് അധികൃതർ

  • 26/04/2022

കുവൈത്ത് സിറ്റി: ഒരു സ്ത്രീയും പുരുഷനും വഴക്കിലേർപ്പെടുന്നതിന്റെ വീഡിയോ ചില സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിക്കുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക്ക് റിലേഷൻസ് ആൻഡ് സെക്യൂരിട്ടി മീഡിയ വിഭാ​ഗം. ഒരു അറബ് പൗരനും ഏഷ്യൻ യുവതിയുമാണ്  വഴക്കിൽ ഏർപ്പെടുന്നതെന്ന് വ്യക്തമായിട്ടുണ്ട്. 

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഈ വീഡിയോ പ്രചരിച്ച് തുടങ്ങിയത്. എന്നാൽ, ഒരു തരത്തിലുള്ള പരാതികളും ഇരുവരിൽ നിന്നും ലഭിച്ചിട്ടില്ല. ഹവാലി ​ഗവർണറേറ്റിലാണ് ഈ സംഭവമെന്ന് വ്യക്തമായിട്ടുണ്ട്. വിഷയത്തിൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സുരക്ഷാ അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News