ഷർഖിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിറ്റ കട പൂട്ടിച്ചു

  • 26/04/2022

കുവൈത്ത് സിറ്റി: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിറ്റ കട പൂട്ടിച്ചു. വാണിജ്യ മന്ത്രാലയത്തിലെ കൊമേഴ്സൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാ​ഗത്തിലെ ഇൻസ്പെക്ടർമാരാണ് നട‌പടി സ്വീകരിച്ചത്. ഷർഖ്  പ്രദേശത്ത് കാലാവധി കഴിഞ്ഞതും സബ്സിഡിയുള്ളതുമായ ഭക്ഷ്യവസ്തുക്കൾ വിൽപ്പന ന‌ടത്തിയതിനാണ് നടപടി. ഷർഖ് പ്രദേശത്ത് ന‌ടത്തിയ പരിശോധനയിലാണ് അധികൃതർ ​ഗുരുതര നിയമലംഘനം കണ്ടെത്തിയത്. കടയുടമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News