റമദാൻ മാസത്തിലും തിരിച്ചടിയേറ്റ് കുവൈത്തിലെ ബാർബർ ഷോപ്പുകൾ; മേഖലയിൽ കടുത്ത പ്രതിസന്ധി

  • 27/04/2022

കുവൈത്ത് സിറ്റി: രണ്ട് വർഷത്തോളം നീണ്ട കൊവിഡ് പ്രതിസന്ധിക്ക് ശേഷം രാജ്യം സാധാരണ നിലയിലേക്ക് തിരികെയെത്തിയെങ്കിലും പ്രതിസന്ധികളിൽ നിന്ന് കരകയറാതെ ബാർബർ ഷോപ്പുകൾ. രാജ്യത്ത് നിലവിലുള്ള എട്ട് കൊവിഡ് നിയന്ത്രണങ്ങൾ കൂടെ ഈദ് അവധിക്ക് മുമ്പ് പിൻവലിക്കുമെന്ന് മന്ത്രിസഭ തീരുമാനിച്ചെങ്കിലും ബാർബർ ഷോപ്പ് പോലുള്ള ചില മേഖലകൾ ഇപ്പോഴും ഇരുട്ടിൽ തന്നെയാണ്. കൊവിഡ് നിയന്ത്രണങ്ങൾ മിക്കതും നീക്കിയെങ്കിലും കൂടുതൽ ഉപഭോക്താക്കൾ കടകളിലേക്ക് വരുന്നില്ലെന്ന് ബാർബർ ഷോപ്പ് ഉടമകൾ പറഞ്ഞു.

മാസ്ക്ക് ധരിക്കുന്നതിനാൽ മുഖത്തിന്റെ ഭാ​ഗങ്ങൾ മറയും. പിന്നെ എന്തിന് ഷേവ് ചെയ്യാൻ എത്തണമെന്നാണ് ഉപഭോക്താക്കൾ വിചാരിക്കുന്നത്. അല്ലെങ്കിൽ അവർ വീടുകളിൽ തന്നെ ഷേവ് ചെയ്യുന്നത് ഉൾപ്പെ‌ടെ ശീലമാക്കി മാറ്റിക്കാണുമെന്നും അവർ കൂട്ടിച്ചേർത്തു. റമദാനിലെ മുൻ വർഷങ്ങളിൽ അവസാന പത്ത് ദിവസങ്ങിൽ വലിയ തിരക്കാണ് ബാർബർ ഷോപ്പുകളിൽ അനുഭവപ്പെട്ടിരുന്നത്. കൊവിഡ് മഹാമാരിയുടെ വരവ് മുതൽ തുടങ്ങിയ പ്രതിസന്ധി ഇന്നും തുടരുകയാണെന്നും ബാർബർ ഷോപ്പ് ഉടമകൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News