പ്രവാസികളുടെ കൂട്ടത്തോടെയുള്ള തിരികെവരവ്; കുവൈത്തിലെ പ്രവാസി പരിശോധന കേന്ദ്രങ്ങളിൽ വൻ തിരക്ക്

  • 27/04/2022

കുവൈത്ത് സിറ്റി: കവാടങ്ങളിൽ മികച്ച സംഘാടനം ഉണ്ടായിട്ടും നൂറുകണക്കിന് തൊഴിലാളികളാൽ നിറഞ്ഞ് ഷുവൈഖിലെ പ്രവാസി തൊഴിൽ ആരോഗ്യ പരിശോധന കേന്ദ്രം. പ്രവാസികളുടെ കൂട്ടത്തോടെയുള്ള രാജ്യത്തേക്കുള്ള തിരിച്ചുവരവ് പരിശോധന കേന്ദ്രങ്ങളിൽ വലിയ ജനക്കൂട്ടമുണ്ടാകാൻ കാരണമായിട്ടുണ്ട്. പരിശോധന കേന്ദ്രങ്ങളിലെ ജീവനക്കാർ പൂർണശേഷിയിൽ പ്രവർത്തിച്ചിട്ടും തിരക്ക് കുറയാത്ത അവസ്ഥയാണ്. പ്രതിദിനം 2,000 പ്രവാസി തൊഴിലാളികളെയാണ് പരിശോധിക്കുന്നതെന്ന് കേന്ദ്രത്തിലെ ഒരു ഉദ്യോ​ഗസ്ഥൻ പ്രതികരിച്ചു.

രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ആദ്യം വ്യക്തി​ഗത തൊഴിലാളികളെയാണ് പരിശോധിക്കുന്നത്. ഉച്ചയ്ക്ക് ശേഷം രണ്ട് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് കമ്പനി തൊഴിലാളികൾക്ക് അവസരം ഒരുക്കുന്നത്. എന്നാൽ, ഇങ്ങനെ സംവിധാനം ഒരുക്കിയിട്ടും എണ്ണം വളരെ കൂടുതലാതിനാലാണ് ജനക്കൂട്ടമുണ്ടാകുന്നത്. എല്ലാ പ്രദേശങ്ങളിലുമായി ഇപ്പോൾ നാല് പ്രവാസി പരിശോധന കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. നൂറുകണക്കിന് ജീവനക്കാരും പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ കേന്ദ്രങ്ങൾ അനുവദിക്കുന്ന കാര്യം ആരോ​ഗ്യ മന്ത്രാലയത്തിന്റെ കൈകളിലാണെന്നും അധികൃതർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News