ലഗേജ് വൈകി; വിമാനക്കമ്പനിക്ക് 4,400 ദിനാര്‍ പിഴയിട്ട് കോടതി .

  • 27/04/2022

കുവൈത്ത് സിറ്റി : ലഗേജുകൾ വൈകിയതിനെ തുടര്‍ന്ന് 4,400 ദിനാര്‍ വിമാനകമ്പനിക്ക് പിഴ ചുമത്തി. കുവൈത്തില്‍ നിന്നും ദുബൈയിലേക്ക് യാത്ര ചെയ്ത സ്വദേശിക്കാണ് ദുരുനുഭവം ഉണ്ടായത്. യാത്രക്കാര്‍ ദുബൈയില്‍ എത്തിയിട്ടും അഞ്ച് ദിവസം കഴിഞ്ഞാണ് ലഗേജ് ലഭിച്ചത്. തുടര്‍ന്ന് കുവൈത്തിലേക്ക് തിരികെയെത്തിയ സ്വദേശി പൗരന്‍ വിമാന കമ്പനിക്കെതിരെ കേസ് കൊടുക്കുകയായിരുന്നു. ലഗേജ് വൈകിയതിനാല്‍ ഉപഭോക്താവിന് വലിയ ബുദ്ധിമുട്ട് ഉണ്ടായതായും നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ സ്വദേശിക്ക് അനുകൂലമായി കോടതി  ഉത്തരവിടുകയായിരുന്നു. 

Related News